ഗോൾഡൻ കായലോരം തകർന്നടിയാൻ മിനിറ്റുകൾ മാത്രം ബാക്കി; ആദ്യ സൈറൺ മുഴങ്ങി; തത്സമയ ദൃശ്യങ്ങൾ

തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഗോൾഡൻ കായലോരം തകരാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി. ഇതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി കഴിഞ്ഞു.
മരടിൽ ഇന്ന് തകർക്കുന്ന രണ്ടാമത്തെ ഫ്‌ളാറ്റ് സമുച്ചയമാണ് ഇത്. ഇന്ന് രാവിലെ 11.03നാണ് ജെയിൻ കോറൽ കോവ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. വെറും അഞ്ച് സെക്കൻഡ് മാത്രമെടുത്താണ് ഫ്‌ളാറ്റ് നിലംപതിച്ചത്.
10.30ന് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൺ മുഴങ്ങിയിരുന്നു. പിന്നീട് 10.59ന് രണ്ടാം സൈറണും മുഴങ്ങി. മൂന്നാം സൈറൺ മുഴങ്ങിയുടൻ ഫ്‌ളാറ്റ് നിലം പൊത്തി. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയാണ് ഇന്നും സ്വീകരിച്ചത്.
രണ്ട് ഫ്‌ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ലാത്തത് കൊണ്ട് ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇന്നില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഉണ്ടാകും.
Story highlights- Maradu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here