Advertisement

രഞ്ജി ട്രോഫി: ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് നിർണായക ലീഡ്; രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുന്നു

January 12, 2020
1 minute Read

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പതറുന്നു. ആദ്യ ഇന്നിംഗ്സിൽ നിർണായകമായ 9 റൺസിൻ്റെ ലീഡെടുത്ത കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ അവസാന ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റിന് 88 റൺസെന്ന നിലയിലാണ്. 4 വിക്കറ്റെടുത്ത ഗുർകീരത് സിംഗ് മാൻ ആണ് കേരളത്തെ തകർത്തത്. കേരളത്തിനായി അക്ഷയ് ചന്ദ്രൻ 31 റൺസെടുത്ത് പുറത്തായി.

ആദ്യ ഇന്നിംഗ്സിൽ കേരളം 227നു പുറത്തായിരുന്നു. 91 റൺസെടുത്ത് പുറത്താവാതെ നിന്ന സൽമാൻ നിസാർ, 48 റൺസെടുത്ത് പുറത്തായ റോബിൻ ഉത്തപ്പ എന്നിവരാണ് ആദ്യ ഇന്നിംഗ്സിൽ കേരളത്തിനായി തിളങ്ങിയത്. അക്ഷയ് ചന്ദ്രൻ (28), വിഷ്ണു വിനോദ് (20), സിജോമോൻ ജോസഫ് (10) എന്നിവരാണ് ആദ്യ ഇന്നിംഗ്സിൽ കേരളത്തിനായി ഇരട്ടയക്കം കടന്ന മറ്റു താരങ്ങൾ. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ, ബാൽതേജ് സിംഗ്, വിനയ് ചൗധരി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് എംഡി നിധീഷിനു മുന്നിൽ തകർന്നടിഞ്ഞു. ഏഴു വിക്കറ്റെടുത്ത നിഥീഷ് പഞ്ചാബ് നിരയെ കശക്കിയെറിഞ്ഞതോടെ അവർ കേരള സ്കോറിന് 9 റൺസകലെ വീണു. 71 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ മൻദീപ് സിംഗാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗുർകീറത് സിംഗ് മാൻ 37 റൺസെടുത്തു.

രണ്ടാം ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ തന്നെ റോബിൻ ഉത്തപ്പ (0) പുറത്തായി. രോഹൻ പ്രേം (17), സച്ചിൻ ബേബി (10), വിഷ്ണു വിനോദ് (8) എന്നിവർ വേഗം പുറത്തായപ്പോൾ 31 റൺസെടുത്ത അക്ഷയ് ചന്ദ്രൻ മാത്രമാണ് പിടിച്ചു നിന്നത്. നിലവിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ (8), സൽമാൻ നിസാർ (7) എന്നിവരാണ് ക്രീസിൽ. രണ്ട് ദിവസം കൂടി ശേഷിക്കെ കേരളത്തിന് 97 റൺസിൻ്റെ ലീഡാണ് ഉള്ളത്.

Story Highlights: Ranji Trophy, Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top