മരടിൽ രണ്ട് ഫ്‌ളാറ്റുകൾ ഇന്ന് തകർക്കും

തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകൾ ഇന്ന് പൊളിക്കും. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി നിർദേശം അനുസരിച്ച് സർക്കാർ ഇന്നലെ രണ്ട് ഫ്‌ളാറ്റുകൾ തകർത്തിരുന്നു. ഇന്ന് തകർക്കുക ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റ് കെട്ടിടങ്ങളാണ്.
ജെയിൻ കോറൽ കോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചക്ക് രണ്ടിനും പൊളിക്കാനാണ് തീരുമാനം. 10.30 മണിക്ക് ആദ്യ സെെറന്‍ മുഴങ്ങും. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയായിരിക്കും ഇന്നും സ്വീകരിക്കുന്നത്.
രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ലാത്തത് കൊണ്ട് ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇന്നില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഉണ്ടാകും. അവസാന ഘട്ട നടപടികൾ ഇന്ന് പൂർത്തിയായി എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
maradu flat demolition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here