മരട് സിനിമയുടെ പേര് മാറ്റി പ്രദർശിപ്പിക്കാൻ അനുമതി നൽകി സെൻസർ ബോർഡ്

മരട് സിനിമയുടെ പേര് മാറ്റി പ്രദർശിപ്പിക്കാൻ അനുമതി നൽകി സെൻസർ ബോർഡ്. പ്രദർശനാനുമതി ലഭിച്ചത് ഹൈ കോടതിയുടെ വിധിയെ തുടർന്ന് സിനിമയുടെ പേര് മാറ്റിയതോടെ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമ വിധി എന്ന പേരിൽ പ്രദർശനത്തിനെത്തും.
ഹൈകോടതിയുടെ വിധി ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജിയിയുടെ അടിസ്ഥാനത്തിലാണ്. സിനിമ തീയേറ്ററുകൾ തുറന്നാൽ സിനിമ ഉടൻ റിലീസ് ചെയ്യുമെന്ന് കണ്ണൻ താമരക്കുളം അറിയിച്ചു. നേരത്തെ കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്ന ഫ്ലാറ്റ് നിർമാതാക്കളുടെ ഹർജിയിലായിരുന്നു മുൻസിഫ് കോടതിയുടെ നടപടി.
സിനിമയിൽ ഫ്ലാറ്റ് നിർമാതാക്കളെ അപകീർത്തിപെടുത്തുന്ന രംഗങ്ങളില്ലെന്ന് സിനിമയുടെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു. മരട് ഫ്ലാറ്റ് പൊളിച്ചതിലൂടെ ജീവിതം പ്രതിസന്ധിയിലായ ആളുകളെ കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here