Advertisement

കഴിവും കാര്യപ്രാപ്തിയും ഉളളവരെയാണ് ഭാരവാഹികള്‍ ആക്കേണ്ടത്; അതൃപ്തിയിൽ മുല്ലപ്പള്ളി

January 12, 2020
1 minute Read

കഴിവും കാര്യപ്രാപ്തിയുമുളളവരെയാണ് ഭാരവാഹികളാക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഒറ്റക്കുള്ള നേതൃത്വവുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. ജംബോ ഭാരവാഹികളെക്കൊണ്ട് കാര്യമില്ലെന്ന നിലപാടും ജനപ്രതിനിധികൾ ഭാരവാഹികളാകുന്നതിലെ അതൃപ്തിയും മുല്ലപ്പളളി വ്യക്തമാക്കി. പുനഃസംഘടന സംബന്ധിച്ച് ഡൽഹിയിൽ നാളെ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്.

Read Also: പൗരത്വ നിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്തു കളയില്ല; നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി

പുനഃസംഘടന സംബന്ധിച്ചുളള ചർച്ചകൾ പലവട്ടം നടന്നെങ്കിലും തീരുമാനമായിരുന്നില്ല. തുടർ ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോയ മുല്ലപ്പളളി രാമചന്ദ്രൻ ഇക്കാര്യത്തിൽ ഇത്തവണ അന്തിമ തീരുമാനമുണ്ടായേ മതിയാവൂ എന്ന നിലപാടിലാണ്. ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും സഹഭാരവാഹികളെ നിയമിക്കാൻ സാധിക്കാത്തതിൽ അമർഷത്തിലുമാണ് അദ്ദേഹം.

നാളെയാണ് പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ നടക്കുന്നത്. സംസ്ഥാന നേതൃത്വം നേരത്തെ സമർപ്പിച്ച പട്ടികയിൽ ഹൈക്കമാന്റ് തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടനാ ചർച്ചകൾക്കായി സംസ്ഥാന നേതൃത്വം ഡൽഹിക്ക് തിരിച്ചു. ഭേദഗതി വരുത്തിയ പട്ടികയുമാണ് നേതൃത്വം വീണ്ടും ഡൽഹിക്ക് പോയിരിക്കുന്നത്.

 

 

mullappalli ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top