‘ആർഎസ്എസിന്റെ മനസിലിരിപ്പ് നടപ്പാക്കി കൊടുക്കാനല്ല കേരള സർക്കാർ’: പിണറായി വിജയൻ

ആർഎസ്എസിന്റ മനസിലിരിപ്പ് നടപ്പാക്കാപ്പാക്കി കൊടുക്കാനല്ല കേരള സർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ രജിസ്റ്ററിന്റെ ഭാഗമായി വീട് കയറിയുള്ള ഒരു കണക്കെടുപ്പും സർക്കാർ നടത്തില്ല. പകരം എല്ലാവർഷത്തെയും പോലെ സെൻസസ് മാത്രമെ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഭരണഘടന സംരക്ഷണ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആശങ്കയിൽ നിൽക്കുന്ന വിഭാഗത്തോട് കേരളം സുരക്ഷിത കോട്ടയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കയുടെ ഒരു കാര്യവും കേരളത്തിൽ ഉണ്ടാവില്ല. നാം സുരക്ഷിത കോട്ടയിൽ ആണ്. ഒരു ഭിഷണിയും നമ്മുടെ നാട്ടിൽ വിലപ്പോവില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യ രജിസ്റ്റർ ചതിക്കുഴിയാണ്. ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കിയാലേ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ കഴിയു. ഇത് മുസ്ലിംങ്ങളുടെ മാത്രം പ്രശ്നമല്ല, മതനിരപേക്ഷതയുടെ പ്രശ്നം ആണെന്നം പിണറായി പറഞ്ഞു.
റാലിയിൽ സാഹിത്യകാരൻ കെപി രാമനുണ്ണി ഭരണഘടനയുടെ ആമുഖം വായിച്ച് നൽകി.
സമസ്ത കേരള ജമിയത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. അലിക്കുട്ടി മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെടി ജലീൽ, എകെ ശശീന്ദ്രൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങി മത, സാമൂഹിക നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
Story Hiughlights: CAA, NRC, NPR, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here