Advertisement

ഹാരി രാജകുമാരനും മെഗൻ മാർക്കലും മെഴുക് മ്യൂസിയത്തിൽ നിന്ന് പുറത്ത്

January 12, 2020
1 minute Read

ഹാരി രാജകുമാരനും മെഗൻ മാർക്കലും മെഴുക് മ്യൂസിയത്തിൽ നിന്ന് പുറത്ത്. രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഹാരിയും മെഗനും ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും പ്രതിമകൾ മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ നിന്ന് നീക്കം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് രാജകീയ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിയുന്നതായി ഹാരി രാജകുമാരൻ അറിയിക്കുന്നത്. വാർത്താകുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. മകൻ ആർച്ചിയോടൊപ്പം യുഎസിലും ബ്രിട്ടനിലുമായി സ്വകാര്യ ജവിതം നയിക്കുകയാണ് ലക്ഷ്യമെന്ന് ഹാരി വ്യക്തമാക്കി. ഒപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി അനുഭവിക്കണമെന്നും ഹാരി പറയുന്നു. ഇതിനൊപ്പം ഇരുവർക്കും നിലവിൽ നൽകി വരുന്ന സുരക്ഷയും പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.

Read Also : ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രിയ പുത്രന്‍ ആര്‍ച്ചി ഹാരിസന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്…

കഴിഞ്ഞ വർഷമാണ് മെഗന്റെ മെഴുക് പ്രതിമ തുസാഡ്‌സ് മ്യൂസിയത്തിൽ സ്ഥാപിച്ചത്. 195,000 ഡോളറാണ് ഓരോ മെഴുക് പ്രതിമ തയാറാക്കാൻ ചെലവഴിച്ചത്.

Story Highlights- Madame Tussauds, Wax Museum,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top