ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമ സാധ്യതാ പട്ടിക പുറത്ത്; വി മുരളീധര വിരുദ്ധ ചേരിക്ക് ഭൂരിപക്ഷം

ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ അന്തിമ സാധ്യതാ പട്ടിക പുറത്ത്. വി മുരളീധര വിരുദ്ധ ചേരിക്കാണ് നിലവില്‍ ഭൂരിപക്ഷം. അതേസമയം പ്രഖ്യാപനം 17നോ 18നോ ഉണ്ടാകുമെന്നാണ് വിവരം.
സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തോടടുക്കവെ ജില്ലാ അദ്ധ്യക്ഷന്‍മാരുടെ അന്തിമ സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കിക്കഴിഞ്ഞു. തിരുവനന്തപുരം- വി വി രാജേഷ്, കൊല്ലം- ഗോപകുമാര്‍, പത്തനംതിട്ട- അശോകന്‍ കുളനട, ആലപ്പുഴ- ഗോപകുമാര്‍, കോട്ടയം- എന്‍ ഹരി, ഇടുക്കി- അജി, തൃശ്ശൂര്‍- അനീഷ്, പാലക്കാട്- ഇ കൃഷ്ണദാസ്, മലപ്പുറം- രവി തേലത്ത്, കോഴിക്കോട്- വികെ സജീവന്‍, വയനാട്- സജി ശങ്കര്‍ എന്നിവരുടെ പേരുകളാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചത്. കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്.
അതേസമയം അന്തിമ പട്ടിക പുറത്തുവരുമ്പോള്‍ വി മുരളീധര വിരുദ്ധ ചേരിക്കൊപ്പമാണ് ഭൂരിപക്ഷം ജില്ലാക്കമ്മിറ്റികളും. മൂന്ന് പേരെ വീതമാണ് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അവസാന റൗണ്ടില്‍ പരിഗണിക്കുന്നത്. കേന്ദ്ര നേതൃത്വം കൂടി അന്തിമാനുമതി നല്‍കുന്നതോടെ പട്ടികയ്ക്ക് അംഗീകാരമാകും. ഒരുപക്ഷേ നിലവിലെ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ കേന്ദ്രം വരുത്താനും സാധ്യതയുണ്ട്. ഈ മാസം 17നോ 18നോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
Story Highlights: BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here