കളിയിക്കാവിള കൊലപാതകം; ആയുധമെത്തിച്ചത് ബാംഗ്ലൂരിൽ നിന്നെന്ന് സൂചന

കളിയിക്കാവിളയിൽ എഎസ്‌ഐ വിൽസണെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമെത്തിച്ചത് ബാംഗ്ലൂരിൽ നിന്നെന്ന് സൂചന. ബാംഗ്ലൂരിൽ പിടിയിലായവർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ക്യു ബ്രാഞ്ച് സ്ഥിരീകരിച്ചു. പിടിയിലായ ഇജാസ് തൗഫീക്കിന് ഒന്നിലധികംതോക്കുകൾ കൈമാറിയെന്നും വിവരം ലഭിച്ചു.
മുഖ്യ പ്രതികളായതൗഫീക്കിനൊടും,അബ്ദുൾ ഷമീമിനൊടും അടുത്ത ബന്ധമുള്ള രണ്ടു പേരെ ബാംഗ്ലൂരിൽ നിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, ഇവർക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് തമിഴ്‌നാട് ക്യു ബ്രാഞ്ച് സ്ഥിരീകരിച്ചു.പ്രതികൾക്ക് ആയുധങ്ങളെത്തിച്ചത് ഇവരാണെന്നും പൊലീസ് സംശയിക്കുന്നു.മുഖ്യ പ്രതികളിലൊരാളായ തൗഫീക്ക് ബാംഗ്ലൂരിലെത്തുകയും ഇയാളുടെ സുഹൃത്ത് കൂടിയായ പിടിയിലായ ഇജാസ്ആയുധങ്ങൾ കൈമാറിയെന്നുമാണ് വിവരം.
ഇജാസ് തൗഫീക്കിന്ഒന്നിലധികം തോക്കുകൾ കൈമാറി. ഇജാസിന് എവിടെ നിന്നാണ് തോക്ക് ലഭിച്ചതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.തീവ്രവാദ സ്വഭാവമുള്ള കേസുകളിൽ മുൻപും പ്രതിചേർക്കപ്പെട്ട ഇജാസും കൂട്ടാളിയും അൽ ഉമ പ്രവർത്തകരായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കൊലപാതകത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രതികൾ ചെക് പോസ്റ്റിന് സമീപത്തെ ഇടറോഡിലേക്ക് പോയി തലയിൽ തൊപ്പി വച്ച് വരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചെക്‌പോസ്റ്റിന് അടുത്തേക്ക് നീങ്ങി നിമിഷങ്ങൾക്കുള്ളിൽ സംഭവം നടന്നുവെന്ന് ദൃശ്യങ്ങളിലുള്ളവരുടെ ഭാവങ്ങളിൽ നിന്ന് വ്യക്തം.
നെയ്യാറ്റിൻകരയിൽ നിന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളുടെയും, കസ്റ്റഡിയിലെടുത്തവരെ
ചോദ്യം ചെയ്തതിൽ നിന്നും, കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണെന്ന്പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here