യുഎഇയില്‍ ഇന്നും  മഴ തുടരുന്നു

യുഎഇയില്‍ ഇന്നും പല സ്ഥലങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ ഐസ് മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത് 24 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയെന്നാണ് കണക്കുകള്‍. അസ്ഥിര കാലാവസ്ഥ ബുധനാഴ്ച വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. നിര്‍ത്താതെ പെയ്ത മഴ ജനജീവിതത്തെയും സാരമായി ബാധിച്ചു. വീടുകളിലും വെള്ളം കയറി. സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കിയിരുന്നു.

മഴയും വെള്ളക്കെട്ടും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ചില സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി ദുബായ് എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി അറിയിച്ചു. മഴയെ തുടര്‍ന്ന് താപനിലയും താഴ്ന്നിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ രാത്രിയും പുലര്‍ച്ചെയും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More