Advertisement

യുഎഇയില്‍ ഇന്നും  മഴ തുടരുന്നു

January 13, 2020
0 minutes Read

യുഎഇയില്‍ ഇന്നും പല സ്ഥലങ്ങളിലും മഴ പെയ്തു. ചില സ്ഥലങ്ങളില്‍ ഐസ് മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത് 24 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയെന്നാണ് കണക്കുകള്‍. അസ്ഥിര കാലാവസ്ഥ ബുധനാഴ്ച വരെ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴയില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. നിര്‍ത്താതെ പെയ്ത മഴ ജനജീവിതത്തെയും സാരമായി ബാധിച്ചു. വീടുകളിലും വെള്ളം കയറി. സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കിയിരുന്നു.

മഴയും വെള്ളക്കെട്ടും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. ചില സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതായി ദുബായ് എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി അറിയിച്ചു. മഴയെ തുടര്‍ന്ന് താപനിലയും താഴ്ന്നിട്ടുണ്ട്. അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ രാത്രിയും പുലര്‍ച്ചെയും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top