അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ; ആംആദ്മിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പർ ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടും.

ഡൽഹി നിയമസഭയിലെ ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ആംആദ്മി പാർട്ടി പ്രഖാപിച്ചത്. 46 സിറ്റിംഗ് എംഎൽഎമാർക്ക് ടിക്കറ്റ് നൽകി. പ്രവർത്തനം മോശമാണെന്ന വിലയിരുത്തലിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചു. പാർട്ടിയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അതിഷി മെർലേന കൽക്കാജി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കും. ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More