പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

അനധികൃത കുടിയേറ്റക്കാരുടെ ആദ്യഘട്ട കണക്കെടുപ്പ് പൂര്‍ത്തിയാക്കിയ ഉത്തര്‍പ്രദേശ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പട്ടിക സമര്‍പ്പിച്ചു. മുസ്‌ലിങ്ങളല്ലാത്ത നാല്‍പതിനായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഉത്തര്‍ പ്രദേശില്‍ താമസിക്കുന്നുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടിലെ കണക്ക്.
പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി ജനുവരി പത്തിനാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ നിയമം നടപ്പാക്കാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരങ്ങള്‍ രക്തരൂക്ഷിതമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ നിന്ന് തന്നെ പൗരത്വ നിയമ ഭേദഗതിക്ക് അനുബന്ധമായുള്ള നടപടികള്‍ തുടങ്ങുക എന്നത് ബിജെപിയുടെ രാഷ്ട്രിയ തിരുമാനം കൂടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ആദ്യഘട്ട വിവര ശേഖരണമാണ് പൂര്‍ത്തിയായത്.
ഉത്തര്‍ പ്രദേശിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിലായിരുന്നു വിവര ശേഖരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ ആദ്യ പട്ടികിയിലെ അനധികൃത കുടിയേറ്റക്കാര്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. വിവരശേഖരണം തുടര്‍ന്നും സംസ്ഥാന വ്യാപകമായി നടക്കും എന്ന് സംസ്ഥാനമന്ത്രി ശ്രീകാന്ത് ശര്‍മം വ്യക്തമാക്കി.
ഗോരഖ്പുര്‍, അലിഗഢ്, രാംപുര്‍, പിലിഭിത്ത്, ലഖ്നൗ, വാരണാസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റക്കാരാണ് സര്‍ക്കാരിന്റെ ആദ്യ അഭയാര്‍ത്ഥിക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പിലിഭിത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏറ്റവുമധികം ആളുകളുടെ ജീവന്‍ നഷ്മായ സംസ്ഥാനം കൂടിയാണ് ഉത്തര്‍ പ്രദേശ്. പത്തൊമ്പതോളം പേര്‍ സംസ്ഥാനത്ത് എറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here