പൗരത്വ നിയമഭേദഗതി; എൽഡിഎഫ് സർക്കാരിനെ അധിക കാലം പിന്തുണക്കാനാകില്ലെന്ന് ശശി തരൂർ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ എൽഡിഎഫ് സർക്കാരിനെ അധിക കാലം പിന്തുണക്കാനാകില്ലെന്ന് ശശി തരൂർ എം പി. നിയസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് പല കാര്യങ്ങളിലും വ്യത്യസ്ഥ നിലപാട് സ്വീകരിക്കേണ്ടി വരും. നിയമഭേദഗതിയിലെ കോടതി നടപടികളിൽ കാലതാമസം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും തരൂർ ഡൽഹിയിൽ പറഞ്ഞു.

അതേ സമയം, കേരളം പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹർജിയിൽ പറയുന്നു. നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനവും കേർളം തന്നെയാണ്. ജനുവരി 22നാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. അന്ന് കേരളത്തിന്റെ ഹർജിയും സുപ്രിംകോടതി പരിഗണിക്കും.

നേരത്തെ, ഉത്തർപ്രദേശിൽ നിയമഭേദഗതി നടപ്പിലാക്കാനുള്ള നടപടികൾക്ക് ഉത്തർപ്രദേശിൽ തുടക്കമിട്ടതായി റിപ്പോർട്ട് വന്നിരുന്നു. ഇതിനായി 21 ജില്ലകളിൽ നിന്നായി 32000 ആളുകളെ തിരിച്ചറിഞ്ഞതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നിയമം നടപ്പിലാക്കുന്നതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ എന്തെല്ലാമാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതനുസരിച്ച് സർവേകൾ നടന്നതായും റിപ്പോർട്ടുകൾ ഇല്ല.

Story Highlights: CAA, NRC, Shashi Tharoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top