സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുന്നു; കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ പ്രതിഷേധം
അഫിലിയേഷന്‍ ഇല്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുന്നുവെന്നും ആരോപിച്ച് കൊല്ലത്ത് വിദ്യാര്‍ത്ഥി സമരം. ഇന്‍സൈറ്റ് എന്ന പാരാമെഡിക്കല്‍ കോഴ്‌സ് സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. സമരത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിനെതിരെ പൊലീസ് കേസെടുത്തു.
ഉയര്‍ന്ന ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് വിദ്യാര്‍ത്ഥികളെ ഇന്‍സൈറ്റ് എന്ന സ്ഥാപനത്തില്‍ അഡ്മിഷന്‍ നടത്തിയത്. എന്നാല്‍ ക്ലാസ് തുടങ്ങിയ ശേഷം ഇവിടെ വലിയ തട്ടിപ്പാണെന്ന് മനസിലായതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോഴ്‌സ് പഠിപ്പിക്കാനാവശ്യമായ അഫിലിയേഷനില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ മുഖ്യമായ ആരോപണം. വലിയ തുക ഫീസിനത്തില്‍ വാങ്ങിയിട്ടും ലാബ് സൗകര്യമോ അധ്യാപകരുടെ സേവനമോ ഇവിടെയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് കെഎസ്‌യു പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സ്റ്റേഷനിലെത്തിയ ശേഷം പ്രിന്‍സിപ്പലിനെ വിട്ടയക്കാനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാനും പൊലീസ് ശ്രമം നടത്തിയതായും ആരോപണമുണ്ട്.പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥാപനത്തിനെതിരായ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here