Advertisement

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രധാനമന്ത്രിയുടെ നിലപാട്; മലേഷ്യക്ക് മേൽ ഇന്ത്യ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി

January 15, 2020
Google News 1 minute Read

മലേഷ്യക്ക് മേൽ ഇന്ത്യ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പാമോയിൽ ഇറക്കുമതിക്ക് പിന്നാലെ ഇലക്ടറോണിക് ഉല്പനങ്ങളുടെ ഇറക്കുമതിക്കുമാണ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്. പൗരത്വ നിയമഭേദഗതിക്കെതിരായ  മലേഷ്യൻ പ്രധാനമന്ത്രിയുടെ നിലപാടിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്തതോടെയാണ് മലേഷ്യക്ക് മേൽ കൂടുതൽ വിലക്കേർപ്പെടുത്തുന്ന നടപടികയിലേക്ക് കേന്ദ്ര സർക്കാർ കടന്നത്. ആദ്യ ഘട്ടത്തിൽ പാം ഓയിലിന്റെ ഇറക്കുമതിക്കാണ് വിലക്കേർപ്പെടുത്തിയത്. നിലവിൽ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഖനി മേഖലയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിലേക്ക് കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യുന്ന മലേഷ്യക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന നടപടികളിലേക്കാണ് ഇന്ത്യ കടന്നതെങ്കിലും തെറ്റുകള്‍ ചെയ്‍താല്‍ ചൂണ്ടിക്കാട്ടേണ്ടത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ പ്രതികരണം. കശ്മീരിൽ 370 റദ്ദാക്കിയ നടപടിക്കെതിരെയും മലേഷ്യ രംഗത്ത് വന്നിരുന്നു

ഒരു പ്രശ്നവുമില്ലാതെ കഴിഞ്ഞ 70 വർഷത്തോളം സൗഹാർദ്ദത്തോടെ ജീവിച്ച ജനങ്ങളിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടു വരേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? മാത്രമല്ല, നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ ജനങ്ങൾ മരിച്ച് വീഴുകയാണെന്നായിരുന്നു മലേഷ്യൻ പ്രധാമനമന്ത്രി മഹാതീർ മുഹമ്മദിൻ്റെ വിമർശനം.

Story Highlights: India, Malaysia, CAA, NRC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here