ചന്ദ്രശേഖർ ആസാദിന് ജാമ്യം

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ജാമ്യം. ഡൽഹി തീസ് ഹസാരി കോടതിയാണ് ജാമ്യം നൽകിയത്. അടുത്ത നാലാഴ്ച ഡൽഹിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിൽ നടന്ന പ്രതിഷേധങ്ങളിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ തീസ് ഹസാരി കോടതി ഇന്നലെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. പ്രതിഷേധം മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജുമാമസ്ജിദ് പാകിസ്താനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നതെന്ന് വിമർശിച്ചിരുന്നു. ചന്ദ്രശേഖർ ആസാദിന്റെ ജാമ്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here