Advertisement

വർഷങ്ങളായി അനുഭവിച്ചുവരുന്ന ക്രൂരത പുറംലോകത്തെ അറിയിക്കാൻ രഹസ്യ ക്യാമറ സ്ഥാപിച്ച് മകൾ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിതാവ് പിടിയിൽ

January 15, 2020
1 minute Read

വർഷങ്ങളായി പിതാവിൽ നിന്ന് അനുഭവിച്ചുവരുന്ന ശാരീരിക പീഡനം പുറംലോകത്തെ അറിയിക്കാൻ മുറിയിൽ രഹസ്യ ക്യാമറ സ്ഥാപിച്ച് പതിനാലുകാരി. ഒടുവിൽ ദൃശ്യങ്ങൾ പുറത്തായതോടെ പിതാവ് അറസ്റ്റിലായി. ഫ്‌ളോറിഡയിലാണ് ഈ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

ജനുവരി രണ്ടിനാണ് ഡേമോൺ ബെക്ക്‌നെൽ എന്ന 47 കാരൻ മകളുടെ പരാതിയെ തുടർന്ന് അറസ്റ്റിലാകുന്നത്. മകൾ പൊലീസിന് കൈമാറിയ ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്കും മൃഗങ്ങൾക്കുമെതിരായ ആക്രമണങ്ങൾ വ്യക്തമാണ്. വീട്ടിലെ നായയെ കത്തിയെടുത്ത് അറക്കാൻ പോകുന്നതും അത് തടയാൻ ശ്രമിച്ച മകളെ ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വർഷങ്ങളായി മകൾ ഇക്കാര്യം അധികാരികളെ അറിയിക്കാൻ ശ്രമിച്ചുവെങ്കിലും ആരും അവളെ വിശ്വസിച്ചില്ലെന്നും ഒടുവിൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അധികാരികൾ മകളെ വിശ്വാസത്തിലെടുക്കുന്നതെന്നും അമ്മ പറഞ്ഞു. അമ്മയുടെ ഒപ്പമല്ല മകൾ താമസിക്കുന്നത്.

പ്രദേശത്തെ പ്രമുഖ വ്യവസായിയാണ് അറസ്റ്റിലായ ഡേമോൺ. നിലവിൽ ജാമ്യം ലഭിച്ച ഡേമോൺ ഫെബ്രുവരി 4ന് കോടതി മുമ്പാകെ ഹാജരാകും.

Story Highlights- Camera, CCTV Visuals, Abuse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top