Advertisement

മകരവിളക്കിന് സാക്ഷിയായി ഭക്തലക്ഷങ്ങള്‍

January 15, 2020
Google News 0 minutes Read

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകരവിളക്കിന് സാക്ഷിയായി ഭക്തലക്ഷങ്ങള്‍. 6.52 നാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തുമായി മകരവിളക്ക് കാണാനായി കാത്തുനിന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും ഭക്തര്‍ നിറഞ്ഞിരുന്നു.

തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കി. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയമിച്ചിരുന്നു. അപകടം ഉണ്ടാകാതിരിക്കാന്‍ വടം കെട്ടി തിരിച്ചായിരുന്നു പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലയ്ക്കല്‍ മുതല്‍ വാഹന നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here