പോയത് ചുട്ടുപൊള്ളിയ വർഷം

പത്തുവർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട വർഷങ്ങളിൽ 2019 ഉം. 2016 ന് ശേഷം ഏറ്റവുമധികം ചൂടനുഭവപ്പെട്ട വർഷമായിരുന്നു 2019 എന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.
ഓസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ടുതീ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കാണ് 2020 ഉം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. 2016 ൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടിന് ശേഷം അസഹനീയമായ ചൂടനുഭവപ്പെട്ട വർഷമായിരുന്നു 2019 ഉം എന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷന്റെ കണ്ടെത്തലുകൾ അനുസരിച്ച് കനത്ത പ്രത്യാഘാതങ്ങളാണ് താപനിലയിലുണ്ടാകുന്ന വർധനവ് കൊണ്ടുണ്ടാകുക.
മഞ്ഞുരുകൽ, സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന മാറ്റം, സമുദ്രതാപനിലയിലുണ്ടാകുന്ന വർധനവെന്നിവ ഇതിനുദാഹരണമായി സംഘടന ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തിലും 2019 അവസാനിച്ചിടത്താണ് 2020 ആരംഭിച്ചതെന്ന് മീറ്ററോളജിക്കൽ ഓർഗനൈസേഷനൻ ചീഫ്, പെട്ടേറി ടാലസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീയെ ഉദാഹരിച്ചായിരുന്നു ടാലസിന്റെ പ്രതികരണം. 2020 ലും ഇത്തരം ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും ടാലസ് മുന്നറിയിപ്പ് നൽകി.
story highlights- World Meteorological Organization, UN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here