പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരമാണ് ആവശ്യം: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച സമരമാണ് ഇപ്പോഴും തന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനാ സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഒന്നിച്ച് നടത്തിയ സമരം രാജ്യം നന്നായി ശ്രദ്ധിച്ചു. ഒന്നിച്ചുള്ള സമരം ഒരു മഹാശക്തിയാണ്. തര്‍ക്കിക്കാന്‍ നമുക്ക് പല വിഷയങ്ങളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഒന്നു ചേരേണ്ട സമയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കാനും മുഖ്യമന്ത്രി മറന്നില്ല.
ആര്‍എസ്എസിനും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി നടത്തിയത്. ഭരണഘടനയെ അംഗീകരിക്കുക മാത്രമാണ് സര്‍ക്കാരിന്റെ നയം, അല്ലാതെ ആര്‍എസ്എസിന്റെ മനസിലിരുപ്പ് നടത്തലല്ല സര്‍ക്കാരിന്റെ ദൗത്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരായ കെ ടി ജലീല്‍, കെ രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here