Advertisement

പന്തീരങ്കാവ് അറസ്റ്റ്; കേസ് കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

January 16, 2020
Google News 1 minute Read

പന്തീരങ്കാവ് യുഎപിഎ കേസ് ഇന്ന് കൊച്ചി എൻഐഎ കോടതി പരിഗണിക്കും. റിമാൻഡ് കാലാവധി നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. പ്രതികളായ അലൻ താഹ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് കൊച്ചിയിലെ കോടതി കേസ് പരിഗണിക്കുന്നത്.

കോഴിക്കോട് സെഷൻസ് കോടതിയുടെ പരിഗണനയിലായിരുന്ന കേസിന്റെ രേഖകൾ കൊച്ചിയിലെ എൻഐഎ കോടതിക്ക് കൈമാറിയിരുന്നു. തുടർന്ന് എൻഐഎ കോടതി പ്രോഡക്ഷന് വാറന്റ് പുറപ്പെടുവിച്ചു. ഇന്ന് റിമാൻഡ് കാലാവധി നീട്ടി കൊച്ചി എൻഐഎ കോടതി നിർദേശിക്കുന്ന ജയിലിലേക്കാവും പ്രതികളെ അയക്കുക.

കഴിഞ്ഞ നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Story Highlights- NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here