Advertisement

കെപിസിസി പുനസംഘടനാ ചർച്ചകൾ ഇന്ന് വീണ്ടും നടക്കും

January 16, 2020
Google News 1 minute Read

കെപിസിസി പുനസംഘടനാ ചർച്ചകൾ ഇന്ന് വീണ്ടും ഡൽഹിയിൽ നടക്കും. എ-ഐ വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വീട്ട് വീഴ്ചയ്ക്ക് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി.

രണ്ട് ഗ്രൂപ്പുകളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും തമ്മിലുള്ള ശീത സമരം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാണ് ദേശിയ നേതൃത്വത്തിന്റെ ശ്രമം. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇന്ന് ഡൽഹിയിൽ മടങ്ങി എത്തും. ജനപ്രതിനിധി പദവി പാർട്ടി സ്ഥാനങ്ങൾ ലഭിക്കുന്നതിൽ തടസമാകും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഐ ഗ്രൂപ്പ്. തങ്ങൾ നിർദേശിച്ചവരെല്ലാം ഭാരവാഹി പട്ടികയിൽ ഉണ്ടാകണമെന്ന് എ ഗ്രൂപ്പും ശഠിക്കുന്നു.

Read Also : ഒരാള്‍ക്ക് ഒരു പദവിയെന്ന ഫോര്‍മുലയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന

എതാനും ജനപ്രതിനിധികൾക്ക് ഇപ്പോൾ ഇളവ് നൽകി സമയബന്ധിതമായി ഒരാൾക്ക് ഒരു പദവി എന്നതാകും അവസാന തീരുമാനം എന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രനുമായി മുകൾ വാസ്‌നിക്ക് ഇന്ന് രാവിലെ ചർച്ച നടത്തും. ഗ്രൂപ്പ് നേതാക്കളെയും മുകൾ വാസ്‌നിക്ക് തുടർന്ന് കാണും എന്നാണ് സൂചന. ജനപ്രതിനിധികൾക്ക് പാർട്ടിഭാരവാഹിത്വം വഹിക്കാമെന്ന ധാരണ ഉണ്ടായാൽ മുല്ലപ്പള്ളി രാമചന്ദ്രനോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ് മോഹൻ ഉണ്ണിത്താനും വൈസ് പ്രസിഡന്റ് പദവിൽ എത്തും എന്നാണ് സൂചന.

ഭാരവാഹികളുടെ എണ്ണം 25 ൽ ഒതുക്കാനാണ് ഇപ്പോൾ ഹൈക്കമാൻഡ് ശ്രമിയ്ക്കുന്നത്. ഇത് അംഗികരിക്കപ്പെട്ടാൽ നാല് വൈസ് പ്രസിഡന്റുമാർ ഉൾപ്പടെയുള്ള പട്ടിക രാത്രിയോടെ തയാറാകും.

Story Highlights- KPCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here