Advertisement

ഒരാള്‍ക്ക് ഒരു പദവിയെന്ന ഫോര്‍മുലയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന

January 15, 2020
Google News 0 minutes Read

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതില്‍ ഉപാധികള്‍ വച്ച് എ, ഐ ഗ്രൂപ്പുകള്‍. മുന്‍ വിധികളില്ലാതെയുള്ള ചര്‍ച്ചകള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ എന്നാണ് ഇരു വിഭാഗവും ദേശീയ നേതൃത്വത്തെ അറിയിച്ചത്.

ഒരാള്‍ക്ക് ഒരു പദവി അടക്കമുള്ള വിഷയങ്ങളില്‍ ദേശീയ നേതൃത്വവും കെപിസിസി പ്രസിഡന്റും നിലപാട് തിരുത്തണമെന്നാണ് പ്രധാന ആവശ്യം. ഒരാള്‍ക്ക് ഒരുപദവിയല്ല, നിരവധി പദവികള്‍ ഒരുപോലെ വഹിക്കാന്‍ യോഗ്യതയുള്ളവര്‍ തങ്ങളുടെ ഗ്രൂപ്പിലുണ്ടെന്നാണ് ഐ വിഭാഗത്തിന്റെ നിലപാട്. കെ സുധാകരന്‍ എംപി സ്ഥാനം രാജിവച്ചാലും പാര്‍ട്ടി പദവി ഒഴിയാന്‍ തയാറല്ലെന്ന് അറിയിച്ചു. അതേസമയം ജംബോ കമ്മിറ്റിയെന്ന നിര്‍ദേശത്തിലും ഒരാള്‍ക്ക് ഒരു പദവിയെന്ന നിലപാടിലും ഉറച്ച് നില്‍ക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ അഭിപ്രായം പറയില്ലെന്ന് എ കെ ആന്റണി ദേശീയ നേതൃത്വത്തെ അറിയിച്ചു. അതേ സമയം പ്രസിഡന്റിനെ കൂടാതെ നാല് വൈസ് പ്രസിഡന്റുമാര്‍, ഒരു ട്രഷറര്‍, 19 സെക്രട്ടറിമാര്‍ അടക്കം 25 പേരെന്നതായിരിക്കും ഭാരവാഹികളുടെ അംഗബലമെന്നാണ് പ്രാഥമിക സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here