മഹാത്മാ ഗാന്ധിയുടെ ഇഷ്ട ഗാനം ഇക്കുറി ബീറ്റിംഗ് റിട്രീറ്റിൽ ഉണ്ടാവില്ല

മഹാത്മാ ഗാന്ധിയുടെ ഇഷ്ട ക്രിസ്തീയ ഗാനങ്ങളിലൊന്നായ ‘അബൈഡ് വിത്ത് മീ’ ഇക്കുറി ബീറ്റിംഗ്
റിട്രീറ്റിൽ ഉണ്ടാവില്ല. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ചുകൊണ്ട് 29നു വിജയ് ചൗക്കിൽ നടക്കുന്ന ചടങ്ങിൽ നിന്നാണ് പതിവ് ഗാനം ഒഴിവാക്കിയിരിക്കുന്നത്.
കര, വ്യോമ, നാവിക സേനകൾ അണിനിരക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണു മുഖ്യാതിഥി. പാശ്ചാത്യ ഗാനങ്ങൾക്ക് പകരം ഇന്ത്യന്ഡ ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാണ് ഗാനം ഒഴിവാക്കിയതെന്നാണ് സേനാ വൃത്തങ്ങൾ പറയുന്നു.
വന്ദേമാതരം ഉൾപ്പെടെ 35 ഗാനങ്ങളാണ് ഇക്കുറി ബീറ്റിംഗ് റിട്രീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് 19-ാം നൂറ്റാണ്ടിൽ എഴുതി ബ്രിട്ടിഷ് സംഗീതജ്ഞൻ വില്യം ഹെൻറി മോങ്ക് ഈണമിട്ട ഗാനം 1950 മുതൽ ബീറ്റിംഗ് റിട്രീറ്റി ചടങ്ങിന്റെ ഭാഗമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here