ശബരിമലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടി ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിന്റെ ഭാഗമായി സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ട്. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്ത തരത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഈ പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ ഇടപെടലും മറ്റും ആവശ്യമില്ല. കൂടാതെ ശബരിമലയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റോപ് വേ നിര്‍മാണത്തിനുള്ള തടസങ്ങള്‍ ഉടന്‍ മാറിക്കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സിയും കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ഒരു ചുവട്കൂടി മുന്നോട്ട് വയ്ക്കുവാന്‍ ഇത്തവണ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here