Advertisement

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

January 16, 2020
Google News 0 minutes Read

കേരള ഗവർണർക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടന ഗവർണർ മനസിലാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെയും നിയമസഭയുടെയും അധികാരങ്ങൾ അദ്ദേഹം മനസിലാക്കിയിട്ടില്ല. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ആളാവണം ഗവർണർ. എന്നാൽ .കേരള ഗവർണറുടെ പരാമർശങ്ങൾ അതിനു വിരുദ്ധമാണെന്നും യെച്ചൂരി തുറന്നടിച്ചു.

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക എത്തുന്ന സ്ഥിതി ഉണ്ടായ സാഹചര്യത്തിൽ,  താൻ റബർ സ്റ്റാംപല്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്ന് ഉറപ്പാക്കുമെന്നും പ്രോട്ടോകോൾ ലംഘിച്ച് സർക്കാർ പൗരത്വ നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത് മാധ്യമങ്ങൾ പറഞ്ഞാണോ താൻ കാര്യങ്ങൾ അറിയേണ്ടതെന്നും പറഞ്ഞിരുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസം സംസ്ഥാന സർക്കാരുമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാർഡ് വിഭജന ഓർഡിനൻസിൽ പരസ്യവിയോജിപ്പുമായി ഗവർണർ രംഗത്തു വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here