കശ്മീർ വിഷയം; മൂന്നാം കക്ഷിയെ ഉൾപ്പെടുത്താനുള്ള പാക്- ചൈന ശ്രമത്തിന് വീണ്ടും തിരിച്ചടി

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയെ ഉൾപ്പെടുത്താനുള്ള പാക്കിസ്ഥാൻ- ചൈന ശ്രമത്തിന് വീണ്ടും തിരിച്ചടി. ഒരു ആഫ്രിക്കൻ രാജ്യവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാ സമിതി ക്ലോസഡ് ഡോർ യോഗ അജണ്ടയിലാണ് ചൈന കാശ്മീർ വിഷയം തിരുകി കയറ്റിയത്.
വിഷയം ഉന്നയിക്കാനായെങ്കിലും അന്താരാഷ്ട്ര എജൻസിയുടെ ഇടപെടലെന്ന നിലപാടിനൊട് മറ്റ് അംഗരാജ്യങ്ങൾ വിയോജിച്ചു. ഫ്രാൻസ് ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് വ്യക്തമാക്കി.
വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം എന്ന് റഷ്യൻ പ്രതിനിധി ദിമിട്രി പോളൻസ്‌കി യോഗശേഷം ട്വീറ്റ് ചെയ്തു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീർ വിഷയത്തിൽ യുഎൻ രക്ഷാ സമിതി ക്ലോസഡ് ഡോർ യോഗം ചേർന്നത്. ചൈനയുടെ ലക്ഷ്യം എന്ത് തന്നെ ആയാലും അത് സമ്മർദത്തിലാക്കുന്നില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ഒരു അജണ്ടയും കശ്മീർ വിഷയത്തിൽ ഇന്ത്യ അംഗീകരിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ധിൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here