പൗരത്വ നിയമ ഭേദഗതി: കാണികൾക്ക് ആവേശം സൃഷ്ടിച്ച് കെഎൽഎഫ് ചർച്ച

പൗരത്വ നിയമ ഭേദഗതി അടിസ്ഥാനമാക്കി കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ നടന്ന ചർച്ച സദസിൽ ആവേശം സൃഷ്ടിച്ചു. ഇന്ത്യ ആരുടേതാണെന്ന ചോദ്യത്തോടെ ആയിരുന്നു ആരംഭം.
ചർച്ചയിൽ പങ്കെടുത്തത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ അഡ്വ.പിഎം സുരേഷ് ബാബു, പിഎ മുഹമ്മദ് റിയാസ്, എംടി രമേശ്, അഡ്വ എംഎസ് സജി എന്നിവരായിരുന്നു. മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ ചർച്ച നിയന്ത്രിച്ചു. ഭേദഗതി ആർക്കും പൗരത്വം നിഷേധിക്കില്ലന്ന് ബിജെപി നേതാവ് എംടി രമേശ് ആവർത്തിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ പ്രതിവാദങ്ങൾ ഉന്നയിച്ച് വാദത്തെ പ്രതിരോധത്തിലാക്കി.
മതാടിസ്ഥാനത്തിലുള്ള വേർതിരിവ് അംഗീകരിക്കാനാവില്ലെന്നായിരുന്നു പൊതുവേ ഉയർന്ന വാദഗതി. ചർച്ച രാഷ്ട്രീയ വിഷയങ്ങളിലേക്കും ചോദ്യോത്തരങ്ങളിലേക്കും കടന്നതോടെ അതിഥികളുടെയും കാഴ്ചക്കാരുടെയും ആവേശം ഇരട്ടിയായി. വിഷയത്തിൽ ആശങ്കകൾ പ്രകടിപ്പിച്ചായിരുന്നു കാണികളുടെയും പ്രതികരണം. ഇന്ത്യ എല്ലാവരുടേതും ആണെന്ന പൊതു അഭിപ്രായത്തിൽ സംവാദം അവസാനിച്ചു.
klf 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here