Advertisement

വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത

January 17, 2020
Google News 1 minute Read

വയനാട്ടിൽ വൃദ്ധന് നേരെ ബസ് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്ന് പിടിച്ചു തള്ളിയ വൃദ്ധന്റെ കാലിന്റെ എല്ലുകൾ പൊട്ടി. വയനാട് സ്വദേശി എം എം ജോസഫിന് നേരെയാണ് ക്രൂരത നടന്നത്.ഇന്നലെ വൈകിട്ടാണ് സംഭവം.

ബത്തേരിയിൽ നിന്ന് അൻപത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ജോസഫിന്റെ മകൾ റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തിൽ ജോസഫിന്റെ മകൾ നീതു പൊലീസിൽ പരാതി നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here