സൗദി കറങ്ങാൻ പുതിയ ടൂർ പാക്കേജുകൾ

സൗദിയിലെ ചരിത്ര വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പുതിയ ടൂർ പാക്കേജുകൾ പാരിജയപ്പെടുത്തി സൗദി ടൂറിസം വകുപ്പ്. സന്ദർശകരുടെ സൗകര്യത്തിനനുസരിച്ച് വ്യത്യസ്ഥമായ പാക്കേജുകൾ ലഭ്യമാണ്.
ശൈത്യ കാലത്തോടനുബന്ധിച്ചാണ് സൗദി ജനറൽ അതോറിറ്റി ഫോർ ടൂറിസം ആന്ഡ് നാഷണൽ ഹെറിറ്റേജ് പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നത്. ടൂർ സർവീസ് ഏജൻസികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിപ്രകാരം ചരിത്ര വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാനാകും. സ്വന്തമായും, ഫാമിലിക്കും, ഗ്രൂപ്പുകൾക്കും വെവ്വേറെ പാക്കേജുകൾ ലഭ്യമാണ്. വിസ, യാത്ര, താമസം, ഭക്ഷണം, ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനം, ടൂർ ഗൈഡ് തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാക്കേജുകൾ.
റിയാദ്, ജിദ്ദ, ദമാം, തബൂക്ക് തുടങ്ങിയ നഗരങ്ങളും സമീപ പ്രദേശങ്ങളും സന്ദർശിക്കാനുള്ള പാക്കേജുകൾ നിലവിലുണ്ട്. ഒരു ദിവസം മുതൽ 7 ദിവസം വരെ നീളുന്ന വ്യത്യസ്ഥമായ പാക്കേജുകൾ ഉണ്ട്. ഷോപ്പിങ്ങിനും പ്രധാനപ്പെട്ട ഈവന്റുകളിൽ പങ്കെടുക്കാനും സന്ദർശകർക്കാകും. ജിസിസി രാജ്യങ്ങളിലേയും ചില യൂറോപ്യൻ രാജ്യങ്ങളിലേയും ട്രാവൽ ഏജൻസികൾ വഴി ഇപ്പോൾ പാക്കേജുകൾ ലഭിക്കും. visitsaudi.com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ പാക്കേജുകൾസംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാണ്. ടൂറിസം വകുപ്പ് ആദ്യമായാണ് വിൻറർ ടൂർ പാക്കേജുകൾ അവതരിപ്പിക്കുന്നത്.
Story Highlights- Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here