ഉക്രൈൻ പ്രധാനമന്ത്രി രാജിവച്ചു

ഉക്രൈൻ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചരുക് രാജിവച്ചു. രാജി രാഷ്ട്രപതി വ്‌ളാഡിമിർ സെലൻസ്‌കിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ്.
Read Also: ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനി
സെലൻസ്‌കിക്കെതിരെ ഹോഞ്ചരുക് നടത്തിയ മോശം പരാമർശങ്ങളുടെ ശബ്ദരേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാജി. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സംബന്ധിച്ച് രാഷ്ട്രപതിക്ക് വലിയ ധാരണയില്ലെന്നായിരുന്നു ഹോഞ്ചരുക്കിന്റെ വിവാദ പരാമർശം. പ്രധാനമന്ത്രി പദത്തിൽ ആറ് മാസം തികയും മുൻപാണ് രാജി.
രാഷ്ട്രപതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏടുക്കുക. പ്രധാനമന്ത്രി സമർപ്പിച്ച രാജി പരിഗണിക്കുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. മര്യാദയുടെയും വിശാലതയുടെയും ഉദാഹരണമാണ് തനിക്ക് രാഷ്ട്രപതിയെന്ന് രാജി സമർപ്പിച്ചതിന് ശേഷം ഒലെക്‌സി ഹോഞ്ചരുക് ഫേസ്ബുക്കിൽ കുറിച്ചു.
ukraine,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here