Advertisement

ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനി

January 17, 2020
Google News 1 minute Read

ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകി ആയത്തുള്ള ഖമൈനി. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഇറാന്റെ പരമോന്നത നേതാവ് വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്.

Read Also: ഇറാഖിൽ ഇറാന്റെ മിസൈലാക്രമണം; 11 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായി വെളിപ്പെടുത്തൽ

തലസ്ഥാന നഗരമായ ടെഹറാനിലെ മൊസല്ല പള്ളിയിലെ നമസ്‌കാരത്തിനാണ് ഖമൈനി നേതൃത്വം നൽകിയത്. ഇറാൻ അതിന്റെ ഐക്യവും പ്രതാപവും തിരിച്ചുപിടിക്കുമെന്ന് പ്രാർത്ഥനയുടെ ഭാഗമായി നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. 2012 ലാണ് ഇതിന് മുമ്പ് ആയത്തുള്ള ഖമൈനി ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകിയത്. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിൻറെ 33മത് വാർഷികത്തിന്റെ ഭാഗമായിരുന്നു അത്.

രാജ്യത്ത് ഏറെ ജനകീയനായിരുന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ വധം, യുക്രൈൻ യാത്രാവിമാനം അബദ്ധത്തിൽ ഇറാൻ സൈന്യം വെടിവച്ചിട്ടതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം, എന്നിവയുടെ പശ്ചാത്തലത്തിലാണ് ഖമൈനി ജുമാ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. 176 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് ഹസ്സൻ റൂഹാനിയടക്കമുള്ള മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

 

 

 

ayatollah khomeini, iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here