Advertisement

അനുമതി ഇല്ലാതെയുള്ള കരുതൽ തടങ്കലിന് ഡൽഹി പൊലീസിന് അധികാരം നൽകി കേന്ദ്രം

January 18, 2020
Google News 0 minutes Read

മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെയുള്ള കരുതൽ തടങ്കലിന് ഡൽഹി പൊലീസിന് അധികാരം നൽകി. ദേശീയ സുരക്ഷാ നിയമം അനുസരിച്ചാണ് നടപടി. ലെഫ്റ്റണന്റ് ജനറൽ അനിൽ ബയ്ജാലിന്റെയാണ് ഉത്തരവ്. ഡൽഹി പൊലീസ് കമ്മീഷണറെ ആണ് ചുമതലപ്പെടുത്തിയത്. ഇതനുസരിച്ച് വിചാരണ കൂടാതെ ദേശസുരക്ഷക്ക് തടസം നിൽക്കുന്ന ആരെയും തടങ്കലിൽവയ്ക്കാൻ കഴിയും.

നാളെ മുതൽ ഏപ്രിൽ 18 വരെ മൂന്ന് മാസത്തേക്കാണ് അനുമതി. അതേസമയം, പുതുതായുള്ള അവകാശമല്ല, മുൻപേ ഉണ്ടായിരുന്ന അധികാരമാണ് ഇതെന്നാണ് ഡൽഹി പൊലീസിന്റെ വാദം. പൗരത്വനിയമ ഭേദഗതി, എൻആർസി എന്നിവക്കെതിരെ ഡൽഹിയിൽ തുടർച്ചയായി പ്രതിഷേധം നടക്കുന്നതിനിടെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക അധികാരം നൽകിയിരിക്കുന്നത്. എന്നാൽ, മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകൾ ഉണ്ടാവാറുണ്ടെന്നും ഇത് പതിവ് രീതിയുടെ ഭാഗമാണിതെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here