Advertisement

കോടതിയിൽ മാധ്യമപ്രവർത്തകരെ മർദിച്ച് ബലാത്സംഗ കേസിലെ പ്രതി

January 18, 2020
6 minutes Read

കോടതിയിൽ മാധ്യമപ്രവർത്തകരെ ക്രൂരമായി മർദിച്ച് ബലാത്സംഗ കേസിലെ പ്രതി. ഡൽഹിയിലെ കാർക്കർഡൂമ കോടതിയിലാണ് സംഭവം. അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് മാധ്യമപ്രവർത്തകരെ മർദിച്ചത്.

വാദം കഴിഞ്ഞ് കോടതിയിൽ നിന്ന് മടങ്ങുന്നതിനിടെ പ്രതികളുടെ ചിത്രം പകർത്തിയ മാധ്യമപ്രവർത്തകരെയാണ് പ്രതികളിൽ ഒരാൾ ക്രൂരമായി മർദിച്ചത്. പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി മാധ്യമപ്രവർത്തകർ കോടതിയിൽ എത്തിയിരുന്നു.

പൊലീസുകാർ നോക്കി നിൽക്കെയാണ് പ്രതി മാധ്യമപ്രവർത്തകരെ തല്ലുന്നത്. കൂടാതെ ഫോട്ടോയെടുത്ത മൊബൈൽ തട്ടിത്തെറിപ്പിക്കുകയും ചെയ്തു. കേസിനാസ്പദമായ സംഭവം നടന്നത് 2013ലാണ്. പ്രതി മാധ്യമപ്രവർത്തകനെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top