സൗദിയിൽ പൊതു ഗതാഗത സംവിധാനങ്ങൾ ജനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ട്

സൗദിയിലെ ഗതാഗത സംവിധാനങ്ങൾ പ്രധാനം ചെയ്യുന്ന യാത്രാ സൗകര്യങ്ങളിൽ 35 ശതമാനം സീറ്റുകൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. ആഭ്യന്തര സർവീസുകളിലാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടെങ്കിലും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നില്ല. ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ ആഭ്യന്തര സർവീസുകളിൽ കഴിഞ്ഞ വർഷം 65 ശതമാനം സീറ്റുകളിലാണ് യാത്രക്കാർ ഉണ്ടായിരുന്നത്. ആകെ 12.08 കോടി സീറ്റുകളിൽ 7.73 കോടി സീറ്റുകളാണ് യാത്രക്കാർ പ്രയോജനപ്പെടുത്തിയത്.
കഴിഞ്ഞ വർഷം 6.1 കോടി സീറ്റുകളാണ് അന്താരാഷ്ട്ര വിമാന സർവീസുകളിൽ ലഭ്യമാക്കിയത്. 4.55 കോടി സീറ്റുകളാണ് പ്രയോജനപ്പെടുത്തിയത്. 1.55 കോടി സീറ്റുകളിൽ യാത്രക്കാരുണ്ടായിരുന്നില്ല. അതേസമയം, ആഭ്യന്തര വിമാന സർവീസിൽ ലഭ്യമാക്കിയ 7.52 കോടി സീറ്റുകളിൽ 4.87 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്.
ആഭ്യന്തര യാത്രക്കാർ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ട്രെയിൻ സർവീസാണ്. 24 ലക്ഷം ട്രെയിൻ സീറ്റുകളിൽ 22.23 ലക്ഷം സീറ്റുകളും യാത്രക്കാർ പ്രയോജനപ്പെടുത്തിയതായും സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.
Story Highlights- Saudi