എസ്ഡിപിഐക്കൊപ്പം വേദി പങ്കിട്ട് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ എസ്ഡിപിഐ വേദിയിൽ പങ്കെടുത്ത് സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എം ഹംസ. ജമാഅത്തെ ഇസ്ലാമി – എസ്ഡിപിഐ കക്ഷികളുമായി സമരങ്ങളിൽ സഹകരിക്കരുതെന്ന സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ഹംസയുടെ നടപടി.
Read Also: ‘അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ട’: അമ്മ സബിത മഠത്തിൽ
ഇന്നലെ പെരിങ്ങോട്ടുകുർശ്ശിയിലാണ് പരിപാടി നടന്നത്. എസ്ഡിപിഐ ജില്ലാ സെക്രട്ടറി അലവി മാസ്റ്റർ അടക്കമുള്ളവരായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച റാലിയുടെ മുഖ്യ സംഘാടകർ. എസ്ഡിപിഐക്കൊപ്പം വേദി പങ്കിടാൻ സിഐടിയു ജില്ലാസെക്രട്ടറി കൂടിയായ സിപിഐഎം ജില്ലാ കമ്മറ്റി അംഗം എം ഹംസയുമുണ്ടായിരുന്നു.
സിഐടിയു ജില്ലാ സെക്രട്ടറിയുടെ നിലപാടിനെതിരെ സിപിഐഎമ്മിനുള്ളിൽ കലാപം തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായ ഹംസക്കെതിരെ കിട്ടിയ ഈ ആയുധം എതിർപക്ഷം ഉപയോഗിക്കാനൊരുങ്ങുകയാണ്.
cpim, sdpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here