ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ

ഭരണത്തലവൻ താനാണെന്ന ഗവർണറുടെ നിലപാട് തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് ഭരണ നിർവഹണത്തിൽ അധികാരമെന്നും സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

സർക്കാരിന്റെ നയം തന്നെയാണ് നയപ്രഖ്യാപനത്തിൽ ഗവർണർ നിർവഹിക്കേണ്ടതെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളിൽ വരാറില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര പരിധി എല്ലാവരും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറാണ് അധികാരകേന്ദ്രം. രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടായാൽ അത് പ്രതിസന്ധിക്ക് കാരണമാകുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More