‘നമ്മുടെ സർവകലാശാലകൾ ഇടയ്ക്ക് വിദ്യാർത്ഥികളെ മറക്കുന്നു’; സ്വകാര്യ സർവകലാശാലകൾ വരണമെന്ന് സ്പീക്കർ

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്പീക്കർ എ.എൻ ഷംസീർ. സ്വകാര്യ സർവകലാശാലകൾ വരണം. ഇത്തരം യൂണിവേഴ്സിറ്റികളുടെ വരവോടെ നിലവിലെ സർവകലാശാലകൾ തകരില്ല. നമ്മുടെ സർവകലാശാലകൾ ചില ഘട്ടത്തിൽ വിദ്യാർത്ഥികളെ മറക്കുന്നു. യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടാകണം. പുതിയ കോഴ്സുകൾ പഠിക്കാൻ ഇതുവഴി വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും സ്പീക്കർ.
അതേസമയം ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താല്‍പര്യമറിച്ചിട്ടുണ്ടെന്നാണ് വിവരം. 20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകളാണ് കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അമൃത, ജെയിന്‍, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പ്രേംജി, ക്രൈസ്റ്റ് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ ഇതിലുള്‍പ്പെടുന്നു.
Story Highlights: Speaker wants private universities in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here