ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; പിണറായി വിജയന്റെ സഹായം തേടാൻ ആംആദ്മി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടാൻ ആംആദ്മി പാർട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പിണറായി വിജയനെ പ്രചരണത്തിന് വിളിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഭിച്ച രാഷ്ട്രീയ മേൽക്കൈ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആംആദ്മിയുടെ നീക്കം. മലയാളികൾ കൂടുതലുള്ള മേഖലകളിൽ പിണറായി വിജയനെ പ്രചരണത്തിന് ഇറക്കിയേക്കും. കൂടാതെ മതേതര നിലപാട് സ്വീകരിക്കുന്നവരെയും പ്ര
ചരണത്തിനിറക്കാനാണ് ആംആദ്മിയുടെ നീക്കം.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നാണ് മത്സരിക്കുക. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പർ ഗഞ്ചിൽ നിന്നും ജനവിധി തേടും. ഇത്തവണ ആകെ 8 വനിതകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. 11 ന് ഫലം പ്രഖാപിക്കും.

story highlights- aravind kejrival, AAP, pinarayi vijayan, delhi election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top