പുതിയ വ്യാപാരി സംഘടന പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം കടയടപ്പ് പ്രതിഷേധം നേരിടുക

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടയടച്ചുപൂട്ടിയ നടപടി നേരിടാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി പുതിയ വ്യാപാരി സംഘടന ബിജെപി പ്രഖ്യാപിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നാണ് പേര്.
ഇതിന്റെ ഭാഗമായി സമൃദ്ധി എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി 16ന് കൊച്ചിയിൽ വച്ചായിരിക്കും സംഘടനയുടെ ആദ്യ യോഗം നടക്കുക.
നേരത്തെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി വിശദീകരണം യോഗം നടത്തിയപ്പോൾ കോഴിക്കോട് കുറ്റ്യാടിയിലും തിരൂരിലും വ്യാപാരികൾ പ്രതിഷേധ സൂചകമായി കടകളടച്ചിരുന്നു. പാലക്കാട് പറളി ചെക്ക്‌പോസ്റ്റിലും കൊല്ലം ചാവറ തേവലക്കര ചേനങ്കര ജംഗ്ഷനിലും സമാന പ്രതിഷേധങ്ങളുണ്ടായിരുന്നു.
Story Highlights- BJP, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here