കളമശേരിയിലെ വീട്ടിൽ വൻ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാക്കൾ പിടിയിൽ

കൊച്ചിയിൽ മുന്തിയ ലഹരി മരുന്നുകളുമായി രണ്ട് യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ റിൻഷാദ്, അൽ അമീൻ എന്നിവർ കൊച്ചി കളമശേരിയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.
എൽഎസ്ഡി, എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങി മുന്തിയ ലഹരി മരുന്നുകളായിരുന്നു പ്രതികൾ കച്ചവടം നടത്തിയിരുന്നത്. ഗോവയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിക്കുന്ന ലഹരി മരുന്ന് കളമശേരിയിലെ വാടക വീട്ടിൽ സൂക്ഷിക്കുകയാണ് പതിവ്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ. ഇവർ മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
drug sellers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here