Advertisement

ഓണം കളറാക്കാൻ യുവതാരങ്ങളും;ഹൃദു ഹറൂൺ ചിത്രം ‘മേനേ പ്യാർ കിയ’ തിയറ്ററുകളിലേക്ക്

8 hours ago
Google News 3 minutes Read
mene pyar kiya

ഓണത്തിന് തിയേറ്റുകളിൽ കൈയ്യടി നേടാൻ യുവതാരങ്ങളും. ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രമാണ് താരരാജാക്കന്മാരുടെ സിനിമയോടൊപ്പം തീയറ്ററിൽ എത്തുന്നത്.

സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വം, അൽത്താഫ് സലീം ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ‘കാൻ ‘ പുരസ്കാര ജേതാവും മുറ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനുമായ ഹൃദു ഹറൂൺ നായകനായി എത്തുന്ന ‘മേനേ പ്യാർ കിയ’.മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ത്രില്ലർ സിനിമയായിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

Read Also: റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസംപോസ്റ്റർ എത്തി

‘ആൾ വി ഇമേജിൻ ആസ് ലൈറ്റ്’ എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടിയ ഹൃദു ഹാറൂൺ മലയാളത്തിലേക്ക് എത്തുന്നത് ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ നാഷണൽ ലെവലിൽ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണെന്ന് പലർക്കും അറിയില്ല. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ “മുറ”യിലെ ‘അനന്ദു’ എന്ന കഥാപാത്രം തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയിരുന്നു എന്നാൽ ഒടിടിയിൽ ചിത്രം വമ്പൻ ഹിറ്റ്‌ ആയിരുന്നു . പ്രേക്ഷകരുടെയും വിമർശകരുടെയും മനസ്സിൽ ഹൃദുവിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. ഓണത്തിന് “മേനേ പ്യാർ കിയ” യിലൂടെ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം എന്ന പട്ടികയിലേക്ക് ഹൃദു ഹാറൂൺ ഇടം നേടും എന്ന കാര്യത്തിൽ സംശയം ഇല്ല.

Story Highlights : Hridhu Haroon’s film ‘Mene Pyar Kiya’ to hit theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here