ഒാണത്തിന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വൈകും

ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ വൈകും. സിനിമകള്‍ റിലീസ് ചെയ്യാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ളതെന്ന് ഫിയോക് പ്രതിനിധി അറിയിച്ചിരുന്നു. സിനിമകാണാന്‍ എത്തുന്നവരുടെ എണ്ണം കുറയുമെന്നത് മാത്രമല്ല, കേരളം ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. ഈ അന്തരീക്ഷം മാറുന്നത് വരെ റിലീസ് മാറ്റിവയ്ക്കുകയാണെന്ന തീരുമാനത്തിലാണ് സംഘടനകള്‍ എത്തിയത്. കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് യോഗം ചേര്‍ന്ന പ്രകാരം അടുത്ത ആഴ്ച മുതല്‍ ഓരോ ആഴ്ച ഓരോ ചിത്രം വീതം റിലീസ് ചെയ്യാനാണ് തീരുമാനം.
റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി- മോഹന്‍ലാല്‍ ചിത്രം കായംകുളം കൊച്ചുണ്ണി, മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദൊരുക്കുന്ന ഫഹദ് ചിത്രം വരത്തന്‍, ടൊവീനോ ചിത്രം തീവണ്ടി, ബിജു മേനോന്‍ ചിത്രം പടയോട്ടം എന്നിവയായിരുന്നു ഓണം റിലീസ് ചിത്രങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here