Advertisement

‘ഭര്‍ത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടായിരുന്നു’; മാറാട് സ്വദേശിനി ഷിംനയുടെ മരണത്തില്‍ കുടുംബം

9 hours ago
Google News 1 minute Read
shimna

കോഴിക്കോട് മാറാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി ഷിംനയുടെ കുടുംബം. ഭര്‍ത്താവ് മദ്യപിച്ചെത്തി ഷിംനയെ ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മാറാട് പൊലീസില്‍ പരാതി നല്‍കിയെന്ന് യുവതിയുടെ അമ്മാവന്‍ രാജു പറഞ്ഞു.

ഷിംനയെ ഭര്‍ത്താവിന് സംശയമെന്നും ഇതേതുടര്‍ന്ന് ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു. ഇന്നലെ വീട്ടില്‍ വിളിച്ച് അമ്മയുമായി ഷിംന സംസാരിച്ചിരുന്നു. അതിന് ശേഷം ഭര്‍ത്താവുമായി പ്രശ്‌നമുണ്ടായി. പിന്നാലെയാണ് മുറിയില്‍ പോയി ആത്മഹത്യ ചെയ്തത്. മുന്‍പും ഷിംന ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ബന്ധം ഉപേക്ഷിക്കണമെന്ന് തങ്ങള്‍ നിരവധിതവണ പറഞ്ഞിരുന്നു. എന്നാല്‍ ഷിംന കൂട്ടാക്കിയില്ല – ബന്ധുക്കള്‍ പറയുന്നു.

നടുവട്ടം സ്വദേശിനിയാണ് ഷിംന. ഇന്നലെ രാത്രിയാണ് സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ഈ പെണ്‍കുട്ടി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തിരികെ പോവുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു.

Story Highlights : Shima’s family accuses husband for her suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here