ഒപ്പം മുതൽ ഇരുമുഖൻ വരെ; കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങൾ

ഓണക്കാലം എന്നാൽ പൂക്കളുടേയും, പച്ചക്കറികളുടേയും മാത്രമല്ല സിനിമകളുടേയും കാലമാണ്. പൂക്കളമിടുന്നതിനും, വയർ നിറച്ച് സദ്യ ഉണ്ണുന്നതിനൊപ്പം തന്നെ പ്രധാനമാണ് നല്ലൊരു സിനിമ കാണുക എന്നുള്ളതും.
ഓണത്തിന് വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ കുട്ടികളുമൊത്ത് തിയറ്ററുകളിൽ എത്താതെ മലയാളിയുടെ ഓണം പൂർണ്ണാകാറില്ല. കഴിഞ്ഞ വർഷം ഓണത്തിന് സൂപ്പർ താര ചിത്രങ്ങളുടെ ഒരു നിര തന്നെയാണ് തിയറ്ററുകളിൽ എത്തിയത്.
ഊഴം, വെൽകം ടു സെൻട്രൽ ജയിൽ, ഒരേ മുഖം, ഒപ്പം, ഒരു മുത്തശ്ശി ഗദ, ജനതാ ഗാരേജ്, കൊച്ചൗവ്വാ പൗലോ അയ്യപ്പ കൊയ്‌ലോ, ഇരുമുഖൻ, തൊടരി, അകീര എന്നിവയാണ് തിയറ്റർ ഇളക്കി മറിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ ചിത്രങ്ങൾ.
എന്നാൽ കൂട്ടത്തിൽ ഒപ്പം, ഇരുമുഖൻ, ജനതാ ഗാരേജ് എന്നീ ചിത്രങ്ങൾ മാത്രമാണ് സാമ്പത്തീകമായി വിജയിച്ചത്. ഒപ്പം 65 കോടി നേടിയപ്പോൾ, ഇരുമുഖൻ 119 കോടിയാണ് ബോക്‌സ് ഓഫീസ് കളക്ഷനായി നേടിയത്. മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജ് 135 കോടി രൂപയാണ് കളക്ഷനാി നോടിയത്.
പൃഥ്വി ചിത്രമായ ഊഴം, ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഒരേ മുഖം, ചാകോച്ചൻ ചിത്രമായ കൊച്ചൗവ പൗലോ, ദിലീപ് ചിത്രമായ വെൽകം ടു സെൻട്രൽ ജയിൽ എന്നിവ ജനശ്രദ്ധ ആകർഷിച്ചെങ്കിലും വലിയ സാമ്പത്തിക വിജയം നേടാതെ തിയറ്ററുകളിൽ നിന്ന് പടിയിറങ്ങേണ്ടി വന്നു.
onam released films last year 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here