Advertisement

കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിൽ ഗവർണർ പങ്കെടുക്കില്ല; സുരക്ഷാ കാരണങ്ങളെന്ന് വിശദീകരണം

January 19, 2020
0 minutes Read

കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കില്ല. ഗവർണർ പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കി. ഗവർണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് പരിപാടി ഒഴിവാക്കിയതെന്നാണ് വിശദീകരണം.

ഇന്ത്യൻ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവർണർ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പൊതുസ്ഥലത്തുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിൽ ഗവർണർക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു.

ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായാൽ നിയന്ത്രിക്കാൻ കഴിയാതാകുമെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഇൻഡോർ സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top