Advertisement

മംഗലൂരു സംഘർഷം; അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മലയാളികൾക്ക് നോട്ടീസ്

January 19, 2020
Google News 1 minute Read

ഡിസംബർ 19 ന്റെ മംഗലൂരു അനിഷ്ട സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മലയാളികൾക്ക് നോട്ടീസ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മംഗലരുവിൽ നിയമ വിരുദ്ധമായി സംഘടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹാജരാകാൻ ആവശ്യപ്പെടുന്നതെന്ന് നോട്ടീസിലുണ്ട്.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡിസംബർ 19 ന് മംഗലരുവിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് നഗരത്തിൽ വ്യാപക അതിക്രമങ്ങളാണ് നടന്നത്. തുടർന്ന് പൊലീസ് വെടിവെപ്പിൽ 2 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മലയാളികൾക്ക് മംഗലൂരു പൊലീസിൻറെ നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവ ദിവസം നഗരത്തിൽ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ നേരിട്ട് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകളും , വിദ്യാർത്ഥികളുമടക്കമുള്ളവർക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

മംഗലരു അസിസ്റ്റ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. വിവിധ ദിവസങ്ങളിൽ രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. മൊബൈൽ സിമ്മിന്റെ മേൽ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്ന നോട്ടീസിൽ ഹാജരാകാതിരുന്നാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

Story Highlights- Mangaluru, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here