കയറുന്നതിന് മുൻപ് മുന്നോട്ടെടുത്തു; ബസിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ വൃദ്ധ മരിച്ചു

കോട്ടയത്ത് ബസിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ വൃദ്ധ മരിച്ചു. വെള്ളൂർ തെക്കേക്കുറ്റ് അമ്മന്ന ചെറിയാൻ (85) ആണ് മരിച്ചത്. കയറുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തതോടെ അന്നമ്മ റോഡിലേക്ക് വീഴുകയായിരുന്നു.

ശനിയാഴ്ച മണർക്കാട് പള്ളി കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വീട്ടിലേക്ക് പോകുന്നതിനായി കോട്ടയം-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലേയ്ക്ക് കയറുന്നതിനിടെയാണ് സംഭവം നടന്നത്. ബസിന്റെ ആദ്യ വാതിൽ പടിയിൽ കയറുമ്പോഴേക്ക് കണ്ടക്ടർ ബെല്ലടിച്ചു. ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞതോടെ അന്നമ്മ റോഡിലേക്ക് വീണു. അന്നമ്മയുടെ രണ്ട് കാലിലൂടെയും ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഇടുപ്പെല്ലിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അന്നമ്മയുടെ വലതുകാൽ മുറിച്ചുമാറ്റുകയും ചെയ്തു.

ജീവനക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന കണ്ടെത്തലിനെ തുടർന്ന് ബസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top