മുംബൈ തെരുവുകളിൽ വീണ്ടും കുതിര പൊലീസിനെ വിന്യസിക്കാൻ മഹാരാഷ്ട്ര സർക്കാർ; നടപടി 88 വർഷത്തിന് ശേഷം

മുംബൈ തെരുവുകളിൽ വീണ്ടും കുതിര പൊലീസിനെ വിന്യസിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. 88 വർഷത്തിന് ശേഷമാണ് കുതിര പൊലീസ് ക്രമസമാധാനപാലത്തിനായി വീണ്ടും എത്തുന്നത്.
ശിവാജി പാർക്കിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് ശേഷമായിരിക്കും കുതിരകളെ റോഡിൽ വിന്യസിക്കുക. മുംബൈ പൊലീസിന് നിലവിൽ ആധുനിക ജീപ്പുകളും മോട്ടോർ ബൈക്കുകളും ലഭ്യമാണെങ്കിലും ജനങ്ങൾ കൂടുതലായി പാർക്കുന്ന തിരക്കേറിയ ഇടങ്ങളിലെ പട്രോളിംഗ് ലക്ഷ്യമിട്ടാണ് കുതിരകളെ വിന്യസിക്കുന്നത്.
നിരത്തുകളിലെ വാഹനബാഹുല്യം കണക്കിലെടുത്ത് 1932ൽ മുംബൈയിൽ കുതിര പൊലീസിനെ പിൻവലിച്ചിരുന്നു. മുംബൈ കൂടാതെ പൂനെ, നാഗ്പുർ എന്നിവിടങ്ങളിലും കുതിര പൊലീസിനെ വിന്യസിച്ചേക്കും.
story highlights- maharashtra government, mumbai police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here